നാദാപുരം ആശുപത്രി വിഷയം: ഡി.എം.ഒ. എത്തിയില്ല. യോഗം ബഹിഷ്ക്കരിച്ച് DYFI
നാദാപുരം താലൂക്ക് ആശുപത്രി വിഷയം: ഡി.എം.ഒ. എത്തിയില്ല. യോഗം ബഹിഷ്ക്കരിച്ച് DYFI താലൂക്ക് ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ ഡോക്ടർമാർ തയ്യാറാകാത്തതുമായി ബന്ധപ്പെട്ട യോഗത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ പങ്കെടുക്കാനെത്താത്തതിനെ തുടർന്ന് ഡിവൈഎഫ്ഐ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് ഡിഎംഒ പങ്കെടുത്ത് യോഗം ചേരാൻ തീരുമാനിച്ചു.

എന്നാൽ ബുധനാഴ്ച ഡിഎംഒ എത്തിയില്ല. ഡിഎംഒ പങ്കെടുക്കാതെ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാവില്ലെന്ന് അറിയിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് എ കെ ബിജിത്ത്, മേഖലാ സെക്രട്ടറി വിജേഷ്, പ്രസിഡണ്ട് സജീഷ്, അമൽ എന്നിവർ പങ്കെടുത്തു.

