KOYILANDY DIARY.COM

The Perfect News Portal

മലയാളി അത്ലെറ്റ് പി. യു. ചിത്ര വിവാഹിതയായി.

ഇന്ത്യയിലെ മികച്ച ഓട്ടക്കാരിയും മലയാളിയുമായ പി. യു. ചിത്ര വിവാഹിതയായി. വരന്‍ പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ്. മൈലംപുളളി ഗാലക്സി ഇവൻ്റ് കോംപ്ലക്സില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ബാംഗ്ലൂരിലെ അത്ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം.

2016 ൽ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്.

പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയാണയ ചിത്ര ബാംഗ്ലൂരിൽ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ്. വിവാഹശേഷം കുടുംബജീവിതത്തിനൊപ്പം കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു.

Advertisements
Share news