വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്
വടകര: പാലോളിപാലം കെ. എസ്. ആര്. ടി. സി ബസും ലോറിയും കൂട്ടിയിച്ച് 15 പേർക്ക് പരിക്ക് ഇന്ന് രാവിലെയാണ് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ. എസ്. ആര്. ടി. സി ബസും എതിരെ വന്ന മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവറും ബസ് യാത്രക്കാരുമുൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപെട്ടു. ക്രെയിന്‍ എത്തിച്ച് ഇരുവാഹനങ്ങളും എടുത്ത് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

