നാഷണൽ സർവ്വീസ് സ്കീം ” റാന്തൽ ” സപ്തദിന സഹവാസ ക്യാമ്പ്

നാഷണൽ സർവ്വീസ് സ്കീം ” റാന്തൽ ” സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂകൂളിലെ എച്ച് എസ്. വിഭാഗം നാഷണൽ സർവ്വീസ് സ്കീം, ലഹരിമുക്ത നാളെക്കായി യുവ കേരളം എന്ന സന്ദേശത്തിൻ്റെ ഭാഗമായുള്ള സപ്തദിന സഹവാസ ക്യാമ്പ്. റാന്തൽ” നടത്തി. കുറുവങ്ങാട് സൗത്ത് എ. യു.പി. സ്കൂളിൽ നടന്ന ക്യാമ്പിൻ്റെ ഭാഗമായി ആയൂർവേദ ക്യാമ്പും, വിളംബര ജാഥയും സംഘടിപ്പിച്ചു. ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. എം. അഭിലാഷ് ഉൽഘാടനം ചെയ്തു.
വൈകീട്ട് ഉൽഘാടന പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യാതിഥിയായിരുന്നു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷനായി. ജയരാജ് പണിക്കർ, വി.എച്ച്.എസ്.സി, പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പി. പി. സുധീർ, പി.സി സിന്ധു, കുറുവങ്ങാട് സൗത്ത് എൽ..പി. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് റൗഫ്, പി.എസ്. ദിൽ ജിത്ത്, ഡി.കെ. ജ്യോതിലാൽ, സുമേഷ് താമഠം, ആയിഷ ടീച്ചർ എന്നിവർ സംസാരിച്ചു.

