KOYILANDY DIARY.COM

The Perfect News Portal

ശാസ്ത്രീയ സംഗീതത്തിൽ രോഹിത്തിന് മിന്നും ജയം

കൊയിലാണ്ടി: സംസ്ഥാന കേരളോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ രോഹിത് മണമലിന് ഒന്നാം സ്ഥാനം. ഇതോടെ ഹരിയാനയിലെ ചാണ്ടിഗഡിൽവെച്ച് നടക്കുന്ന ദേശീയ യുവജനോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് രോഹിത്തിന്.
സംസ്ഥാനത്തെ നിരവധി സ്റ്റേജ് പരിപാടികളിൽ കഴിവ് തെളിയിച്ച അറിയപ്പെടുന്ന ഗായകൻ കൂടിയാണ് രോഹിത്. കൊയിലാണ്ടി  ”ഹരിത” ത്തിൽ റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ കെ. അനീഷിൻ്റെയും കെ.എസ്.എഫ്.ഇ ബാലുശ്ശേരി, വട്ടോളി എളേറ്റിൽ ബ്രാഞ്ച് മാനേജർ കെ.വി. അഞ്ജനയുടെയും മകനാണ് രോഹിത്. സഹോദരൻ: അജിത്ത്.
Share news