KOYILANDY DIARY.COM

The Perfect News Portal

“എ.സി.എ.സി.സി. ഫുട്ബോൾ ധമാക്ക: ഗോളടിക്കൂ സമ്മാനം നേടു “

ഗോളടിക്കൂ സമ്മാനം നേടു ” വ്യത്യസ്തമായ പരിപാടിയുമായി “എ.സി.എ.സി.സി. ഫുട്ബോൾ ധമാക്ക.. ലോകം ഫുട്ബോൾ ആവേശത്തിന്റെ നെറുകയിലാകവെ അതിന്റെ അനുഭവം ചോർന്നു പോവാതെ കുരുന്നുകളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ പുറക്കാട്ടിരിയിലെ എ.സി. ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് & അഡോളസെന്റ് കെയർ സെന്ററിൽ “എ.സി.എ.സി.സി. ഫുട്ബോൾ ധമാക്ക – ഗോളടിക്കൂ സമ്മാനം നേടു ” എന്ന വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കപ്പെട്ടു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ് മത്സര പരിപാടി സംഘടിപ്പിച്ചത്. ആശുപത്രിയിൽ ഐ.പി., ഒ.പി വിഭാഗത്തിൽ ചികിസ തേടുന്ന കുട്ടികൾ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. കുട്ടികൾക്ക് അണിയുന്നതിനായി ജെ.സി.ഐ. കൊയിലാണ്ടി വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ സ്പോൺസർ ചെയ്തു.
ജില്ലാ ആശുപത്രി സൂപ്രണ്ടും ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. ജെസി .പി.സി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. അഖിൽ എസ് കുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ ജെ.സി.ഐ. കൊയിലാണ്ടി സോൺ ട്രഷറർ രജീഷ് നായർ മുഖ്യാതിഥിയായിരുന്നു. ജേഴ്സിയണിഞ്ഞും ഗോളടിച്ചും കുഞ്ഞുമക്കൾ പരിപാടി സജീവമാക്കി. ഈ അനുഭവം അവർക്കു നൽകിയ ആനന്ദക്കാഴ്ചകൾ സാക്ഷിയായ കണ്ണുകളെ ഈറനണിയിച്ചു.
Share news