KOYILANDY DIARY.COM

The Perfect News Portal

ഫാരിസ് അബൂബക്കറിൻ്റെ പിതാവ് എംഎ അബൂബക്കർ (78) നിര്യാതനായി

കൊയിലാണ്ടി – നന്തി: ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയിൽ എം എ അബൂബക്കർ (78) നിര്യാതനായി. ചെന്നൈയില്‍ വെച്ചാണ് മരണമടഞ്ഞത്. ചെന്നൈയിൽ നിന്ന് മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിയോടെ നന്തിയിലെ വീടായ മമതയില്‍ എത്തിചേചേരും. ചെന്നൈയിലെ വ്യവസായ പ്രമുഖനും, നന്തിയിലെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന പ്രമുഖനും ആയിരുന്നു മുണ്ടയില്‍ അബൂബക്കര്‍.

പ്രമുഖ വ്യവസായിയായ ഫാരിസ് അബൂബക്കറിന്റെ പിതാവാണ്. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് നന്തിയിലെ മസ്ജിദുല്‍ മുജാഹിദ്ദീനിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം നന്തി ദാറുസ്സലാം ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യ: മറക്കാരകത്ത് സോഫിയാ. മക്കള്‍: ഫാരിസ് (ചെന്നൈ), സിറാജ് (ദുബൈ) സഞ്ജിദ, ഹാജറ, മരുമക്കള്‍: ഉമര്‍ ഫാറൂഖ് (കോഴിക്കോട്) സനീര്‍ അഹമ്മദ് (കോഴിക്കോട്), റോഷി (ചെന്നൈ), രേഷ്മ (ദുബൈ).
Share news