കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കരനെൽ കൃഷി ആരംഭിച്ചു

കൊയിലാണ്ടി: കേരളാ സർക്കാറിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കരനെൽ കൃഷി ആരംഭിച്ചു. വിത്തിടൽ ചടങ്ങ് നഗരസഭ ചെയർപേഴ്സൻ കെ.പി സുധ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ, പൊതുമരാമത്ത് സ്റ്റാ്റിംഗ് കമ്മിറ്റി ചെയർമാന് ഇ.കെ അജിത് മാസ്റ്റർ, കൃഷി ഓഫിസർ ശുഭശ്രീ ആർ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ, കൃഷി അസിസ്റ്റൻറ് ജിധിൻ .എം, തൊഴിലുറപ്പ് പദ്ധതി എ.ഇ.സി.ആർ അശ്വതി, തൊഴിലുറപ്പ് തൊഴിലാളികൾ, പോലീസ് സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇൻസ്പെക്ടർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയുടെ മേൽനോട്ടം നടത്തുന്നത് കർഷക അവാർഡ് ജേതാവ് എസ്.സി.പി.ഒ സുരേഷ്. ഒ കെ, എസ്.സി.പി.ഒ രാകേഷ്, സി.പി.ഒ പ്രദീഷ് സി എന്നിവർ ചേർന്നാണ്. പൂമുഖം ഇബ്രാഹിം എന്നയാളുടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നത്. ഇതേ സ്ഥലത്ത് ഈ വർഷം പച്ചക്കറി കൃഷിയും ചെയ്തിരുന്നു.


