KOYILANDY DIARY

The Perfect News Portal

മരിച്ചെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയ സാക്ഷി നേരിട്ടെത്തി കോടതിയില്‍ ഹാജരായി

പാറ്റ്‌ന: മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജന്റെ കൊലപാതകത്തില്‍ മരിച്ചു പോയെന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാക്ഷി മുസഫര്‍പൂര്‍ കോടതിയില്‍ ഹാജരായി. സി.ബി.ഐ തെറ്റായി മരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സാക്ഷി നേരിട്ട് കോടതിയിലെത്തിയത്. തുടര്‍ന്ന് കോടതി സിബിഐക്ക് ഷോക്കോസ് നോട്ടീസ് അയച്ചു. ജൂണ്‍ 20ന് മുമ്പ് മറുപടി നല്‍കാനും നിര്‍ദേശിച്ചു.  

 ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനിലെ മാധ്യമ പ്രവര്‍ത്തകനായ രാജ്‌ദേവ് രഞ്ജന്‍ 2016 ലാണ് വെടിയേറ്റ് മരിക്കുന്നത്. അഞ്ച് പേരടങ്ങിയ സംഘമാണ്  വെടിവെച്ചുകൊന്നത്. സാക്ഷിയായ ബദാമി ദേവിയെ ചോദ്യം ചെയ്യുന്നതിനായി സമന്‍സ് അയക്കാന്‍ സിബിഐ കോടതിയില്‍ ആവശ്യമുന്നയിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ മെയ് 24 ന്, ബദാമി ദേവി മരിച്ചെന്നുകാട്ടി, മരണം സ്ഥിരീകരിക്കുന്ന രേഖകളുമായി സിബിഐ കോടതിയിലെത്തുകയായിരുന്നു.

ഇതറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ബദാമി ദേവി നേരിട്ട് കോടതിയിലെത്തിയത്. സിവാനിലെ ടോളിയിലുള്ള വസതിയിലാണ് ഞാന്‍ താമസിക്കുന്നത്. എന്നെ കേസില്‍ സാക്ഷിയാക്കിയിരുന്നു. എന്നാല്‍ ഒരു സിബിഐ ഉദ്യോഗസ്ഥനും  ഇതുവരെ സമീപിച്ചില്ല. എന്തായാലും ഞാന്‍ മരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.പത്രമാധ്യമങ്ങളിലൂടെയാണ് ഇതറഞ്ഞിത്.  ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്’ – സത്യവാങ്മൂലത്തില്‍ ബദാമി പറഞ്ഞു.

Advertisements

സിബിഐയുടെ പ്രവര്‍ത്തനം ദുരൂഹമാണ്‌. മറ്റൊരു സാക്ഷിയുടെ മൗനാനുവാദത്തോടെയാണ് സിബിഐ ഇത്തരം ഒരു പ്രവൃത്തി ചെയ്തതെന്ന് പറയാന്‍ ഇനി മടിക്കേണ്ടതില്ല. കുറ്റാരോപിതരെ അകപ്പെടുത്താന്‍ വലിയ കളിയാണ് അന്വേഷണ ഏജന്‍സി നടത്തുന്നത്’- പരാതിക്കാരിയുടെ അഭിഭാഷകന്‍ ശരത് സിന്‍ഹ പറഞ്ഞു. സി.ബി.ഐയുടെ പ്രവൃത്തി  ദുരൂഹവും ഞെട്ടിക്കുന്നതുമാണ്’- സിന്‍ഹ മാധ്യമങ്ങളോട് വ്യക്തമാക്കി. 2016 മെയ് 17 നാണ്  ബിഹാര്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.


Leave a Reply

Your email address will not be published. Required fields are marked *