കൊയിലാണ്ടി നഗരസഭയുടെ നാലാമത് ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ നാലാമത് ജനകീയ ഹോട്ടൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. നഗരത്തിൽ ബപ്പൻകാട് ജങ്ഷ നോട് ചേർന്ന് ദേശീയ പാതയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ഏറെ ജനകീയമായി മാറുകയും തുടർന്ന് സൗകര്യക്കുറവ് അനുഭവപ്പെടുകയും ചെയ്തതോടെ മത്സ്യ മാർക്കറ്റിനോട് ചേർന്ന കൊരയങ്ങാട് പഴയ തെരു ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

നഗരസഭ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.അജിത്, കെ.എ.ഇന്ദിര, നരസഭാംഗം വി.രമേശൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ് അധ്യക്ഷമാരായ എം.പി. ഇന്ദുലേഖ, കെ.കെ.വിബിന, ഹോട്ടലിന് നേതൃത്വം നൽകുന്ന ഗിരിജ, ശ്രീജിഷ, വീണ എന്നിവർ സന്നിഹിതരായിരുന്നു.


