കരിയർ ഗൈഡൻസ് പരിശീലനം

കൊയിലാണ്ടി> പുളിയഞ്ചേരി കെ.ടി ശ്രീധരൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഫിബ്രവരി 13 മുതൽ മാർച്ച് 13 വരെ വിവിധ ഘട്ടങ്ങളിലായി കോഴിക്കോട് ജല്ലാ ലൈബ്രറി കൗൺസിൽ പദ്ധതി പ്രകാരം കരിയർ ഗൈഡൻസ് പരിശീലനം നൽകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി.പി സുകുമാരൻ മാസ്റ്റർ, ഡോ: പി.കെ ഷാജി, ആർ.എം രാജൻ, കെ.കെ സുരേന്ദ്രൻ എന്നിവർ ക്ലാസെടുക്കും. വിവിധ തലത്തിലുളള വായന മത്സര വിജയികൾക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. നാരായണൻ ഉപഹാരം നൽകും. പരിപാടിയിൽ വാർഡ് കൗൺസിലർ കെ.ടി സിജേഷ് അദ്ധ്യക്ഷത വഹിക്കും .
