കൊയിലാണ്ടി: അരിക്കുളം – ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എക്കാട്ടൂർ കുറ്റിക്കണ്ടിതാഴെകുനി അമ്മതിന്റെ വീടാണ് മഴയിലും കാറ്റിലും തെങ്ങ് വീണ് ഭാഗികമായി തകർന്നത്. തിങ്കളാഴ്ചയാണ് സംഭവം. റവന്യൂ അധികാരികൾ സ്ഥലം സന്ദർശിച്ചു.