കോഴിക്കോട് ജില്ലയില്‍ എല്ലാ ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണം
കോഴിക്കോട് ജില്ലയില്‍ എല്ലാ ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണം . കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് . സംസ്ഥാന ശരാശരിയെക്കാള്‍ ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് തിരുമാനം.
മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കാം. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യത്തിനും മാത്രമേ പുറത്തിറങ്ങാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയുള്ളു. ഞായറാഴ്ചകളില്‍ എല്ലാവിധ കൂടിച്ചേരലുകളും നിരോധനം ഏര്‍പ്പെടുത്തി .

അതേസമയം,വിവാഹചടങ്ങുകളില്‍ കോവിഡ് നെഗറ്റിവായ 20 പേര്‍ മാത്രം പങ്കെടുക്കാന്‍ അനുമതി. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി .

