KOYILANDY DIARY

The Perfect News Portal

ഉറപ്പുള്ള വാഗ്ദാനങ്ങളുമായി കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. പ്രകടന പത്രിക

കൊയിലാണ്ടി: കുടിവെള്ളം, ആരോഗ്യം, നഗര വികസനം, ഗതാഗതം, വിദ്യാഭ്യാസം, കൃഷി, സ്ത്രീ സുരക്ഷ, എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് സർവ്വ മേഖലയിലും നിരവധി ജനക്ഷേമ പ്രവർത്തനങ്ങളുടെ ഉറപ്പുള്ള പ്രഖ്യപനങ്ങളുമായി എൽ.ഡി.എഫ്. പ്രകടന പത്രിക പുറത്തിറക്കി. സ്ഥാനാർത്ഥിയുടെ ഒന്നാം വട്ട തെരഞ്ഞെടുപ്പ് പര്യടന പരിപാടി പൂർത്തിയാക്കിയതിന് ശേഷം നടത്തിയ വാർത്താ സമ്മളനത്തിലാണ് എൽ.ഡി.എഫ്. നേതാക്കൾ പത്രിക പുറത്തിറക്കിയത്. മണ്ഡലം, ബൂത്ത്തല ശിൽപ്പശാലയിലും സ്ഥാനാർത്ഥി പര്യടനത്തിനിടയിലും ലഭിച്ച നിർദ്ദേശങ്ങൾ ഉൾക്കൊളളിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി. മേഹനൻ മാസ്റ്ററും ഇടതു നേതാക്കളും പറഞ്ഞു. കെ. ദാസൻ എം.എൽ.എ.യുടെ നേതൃത്തിൽ നടത്തിയ വികസനക്കുതിപ്പിന് ജനങ്ങളിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഈ പ്രവർത്തനത്തിന് തുടർച്ച ഉണ്ടാകേണ്ടതുണ്ട് അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കാനത്തിൽ ജമീലയുടെ ഇരുപത്തഞ്ച് വർഷത്തെ പാർലമെന്ററി പ്രവർത്തനം ജനസ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും ലഭിച്ച സ്വീകരണങ്ങൾ ഇത് വ്യക്തമാക്കുന്നു. വൻ ഭൂരിപക്ഷത്തിന് കൊയിലാണ്ടിയിൽ എൽ. ഡി.എഫ്. വിജയിക്കുമെന്നും, ഒന്നാംവട്ട പര്യടനം പൂർത്തിയാക്കിയതോടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്നും ജമീല പറഞ്ഞു.

കൊയിലാണ്ടിഎൻ ഡി എ യുടെ പേരിൽ  കൊയിലാണ്ടി മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത് യു ഡി എഫുമായുള്ള രഹസ്യധാരണ പ്രകാരമാണെന്ന് സംശയിക്കുന്നതായി സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി ജെ പി ക്കു പോലും താൽപര്യമില്ലാത്തയാളെയാണ് സ്ഥാനാർത്ഥിയാക്കിയത്. യു ഡി എഫ് സ്ഥാനാർത്ഥി പ്രചാരണ രംഗത്ത് പണമൊഴുക്കുകയാണെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശിക്കുന്ന തരത്തിലാണോ ചെലവെന്ന് പരിശോധിക്കേണ്ടതാണെന്നും എൽ ഡി എഫ് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഡബിൾ വോട്ടുകൾ ഏറ്റവും കൂടുതൽ ഉള്ളത് ലീഗുകാർ ഉൾപ്പെടുന്ന യു ഡി എഫിലാണ്. ഇത് പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറാകണം. പരാജയഭീതിയിൽ നിന്നാണ് ഡബിൾ വോട്ടിൻ്റെ പേര് പറഞ്ഞ് എൽ ഡി എഫിനെ യുഡിഎഫ് നേതാക്കൾ കുററപ്പെടുത്തുന്നത്. ഇതിനെ തകർക്കാനായി ജനാധിപത്യത്തിനെതിരെ പണാധിപത്യം കൊണ്ടുവരികയെന്നതാണ് യു ഡി എഫ്, എൻ ഡി എ സ്ഥാനാർത്ഥികൾ നടത്തി കൊണ്ടിരിക്കുന്നത്. എൽ ഡി എഫിനെ പരാജയപ്പെടുത്താനായി വലിയ പണമൊഴുക്ക് മണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ടെന്ന് അവരുടെ പ്രചാരണ രീതികൾ കണ്ടാൽ ആർക്കും മനസ്സിലാകുന്നതാണെന്ന് നേതാക്കള് വ്യക്തമാക്കി. സ്ഥാനാർത്ഥി കാനത്തിൽ ജമീല, എൽ ഡി എഫ് നേതാക്കളായ പി വിശ്വൻ, കെ ദാസൻ എം എൽ എ, എം പി ശിവാനന്ദൻ, കെ കെ മുഹമ്മദ്, ടി ചന്തു, എം പി ഷിബു, ഇ കെ അജിത്ത്, സി സത്യചന്ദ്രൻ, കെ പി സുധ, ഹുസൈൻ തങ്ങൾ, പി.കെ കബീർ സലാല, സി രമേശൻ, രാമചന്ദ്രൻ കുയ്യാണ്ടി, റഷീദ്, എസ് സുനിൽ മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *