KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സാരഥികൾക്ക് വ്യാപാരികൾ നിവേദനം കൈമാറി

കൊയിലാണ്ടി: നഗരസഭയുടെ പുതിയ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ എന്നിവരെ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. കൊയിലാണ്ടിയിൽ പെട്ടെന്ന് നടപ്പിലാക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും കൊയിലാണ്ടിയിലെ  നവീകരണ പ്രവർത്തി ഇഴഞ്ഞ് നീങ്ങുമ്പോഴുള്ള ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് നേതാക്കൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് കാലത്തെ 3 മാസത്തെ വാടക ഇളവ് അനുവദിക്കുക, നഗരസഭ കെട്ടിടങ്ങിളിൽ വർദ്ധിപ്പിച്ച 20 ശതമാനം നികുതി ഒഴിവാക്കുക, ടൌണിൽ കുടിവെളള പദ്ധതി നടപ്പിലാക്കുക, കൊയിലാണ്ടി ടൌൺ പൂർണ്ണമായും സി.സി.ടി.വി. നിരീക്ഷണത്തിലാക്കുക, ടൌണിലെ ഇ. ടോയിലറ്റ് സംവിധാനം പുനസ്ഥാപിക്കുക, ടൌണിൽ നിന്ന് ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങളാണ് നിവേദത്തിലുള്ളത്.

അസോസിയേഷൻ പ്രസിഡന്റ്. കെ കെ  നിയാസ് ഇരുവർക്കും നിവേദനം കൈമാറി. കെ പി രാജേഷ്. മനീഷ് പി. കെ., ഹാഷിം ബി എച്ച്. അശോകൻ ആതിര എന്നിവർ സംബന്ധിച്ചു. നിവേദനം സംബന്ധിച്ച കാര്യങ്ങളിൽ ആവശ്യമായ പരിശോധന നടത്തി നടപടിയെടുക്കുമെന്നും ഇരുവരും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *