KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: നഗരസഭയിൽ ഇന്ന് 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 2, 3, 14, 15, 19, 22, 28, 33, 37 എന്നിവിടങ്ങളിലായാണ് ഇന്ന് 28 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച താലൂക്കാശുപത്രിയിൽ 146 പേരുടെ പേർക്ക് നടത്തിയ പി.സി.ആർ. പരിശോധനയിലാണ് ഇവരുടെ രോഗ നിർണ്ണയം നടത്തിയത്. ഇന്നലെ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചരുന്നു. ഇന്നലെ രാത്രി വൈകി കിട്ടിയ കണക്ക് ഉൾപ്പെടെയാണ് ഇന്നത്തെ കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത്.

വാർഡ് 2 നെല്ലുളിതാഴ – 4 പേർക്കാണ് രോഗം കണ്ടെത്തിയത്. വാർഡ് – 3 കൊടക്കാട്ടുംമുറി -1, വാർഡ് 14 പന്തലായനി സെൻട്രലിൽ ഇന്നലെ രാത്രി വൈകി കിട്ടയതടക്കം – 6, വാർഡ് 15ൽ പന്തലായനി സൌത്തിൽ സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും (2), വാർഡ് 19 അണേലയിൽ – 4, വാർഡ് 22 കാവുംവട്ടം – 5, വാർഡ് 28 കുറുവങ്ങാട് – 2, വാർഡ് 33 കൊരയങ്ങാട് – 1, വാർഡ് 37 കൊയിലാണ്ടി സൌത്തിൽ (ബീച്ച് റോഡ്) – 3 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ നിന്ന് വലിയ സമ്പർക്കപ്പട്ടികയാണ് ഉണ്ടാക്കിയിട്ടുള്ളത്.

വരും ദിവസങ്ങളിൽ കൊയിലാണ്ടിയിൽ രോഗം വ്യാപനം വലിയതോതിൽ വർദ്ധിക്കുമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. 14-ാം വാർഡിൽ രോഗവ്യാപനം കണക്കിലെടുത്ത് ചെയർമാൻ്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ അടയന്തര ആർ.ആർ.ടി. യോഗം ചേർന്ന് സ്ഥതിഗതികൾ വിലയിരുത്തി വാർഡ് പൂർണ്ണമായും അടക്കാനും, മറ്റ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 3-ാം വാർഡിൽ താമസക്കാരനായ ഒരു നഗരസഭ ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം 3 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Advertisements

കൊയിലാണ്ടി ഹാർബറിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 40ൽ അധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി എന്നിവിടങ്ങളിലെ ആളുകൾക്കാണ് കോവിഡ്. ഇതോടെ ഹാർബർ അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *