KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ചിറയിൽ അടിയന്തര സാഹചര്യത്തിൽ ഇറക്കാൻ ഇനി ബോട്ടിന്റെ സേവനം

കൊയിലാണ്ടി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ അധീനതയിലുള്ള കൊല്ലം ചിറയിൽ അടിയന്തര സാഹചര്യത്തിൽ രക്ഷാ പ്രർത്തനത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി ബോട്ടിന്റെ സേവനം ആരംഭിച്ചു.  മലബാർ ബോട്ട് ആൻ്റ് ബിൽഡേഴ്സ് സ്പോൺസർ ചെയ്ത ബോട്ടാണ് ചിറയിൽ സേവനത്തിനായി എത്തിയത്. ഏകദേശം നാൽപ്പതിനായിത്തിലധികം രൂപ വിലവരുന്ന ബോട്ടാണ് കമ്പനി സ്പോൺസർ ചെയ്തത്. ദേസസ്വം ബോർഡ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പൂജ നടത്തിയതിന് ശേഷം കഴിഞ്ഞ ദിവസം ബോട്ട് നീറ്റിലേക്കിറക്കി.

ശബരിമല സീസണിൽ ആയിരക്കണക്കിന് അയ്യപ്പ ഭക്തർ എത്തിച്ചേരുന്ന പ്രധാന കേന്ദ്രമാണ് കൊല്ലം ചിറ. കൂടാതെ വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം ശ്രീ പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനലക്ഷങ്ങൾ ഒത്തുകൂടുന്ന പ്രധാന കേന്ദ്രമാണ് ചിറയും പരിസരവും. അപകടസാധ്യത വളരെകൂടുതലുള്ള ചിറയിൽ  അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റു വിദൂരങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പ ഭക്തർക്ക് ചിറയുടെ ആഴവും ദൈർഘ്യവും മനസിലാക്കാനാകാതെ അപകടത്തിൽപ്പെടാതെ കുളിക്കാനും, മറ്റ് സൌകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വം ബോർഡ് യോഗത്തിലാണ് ബോട്ടിൻ്റെ സേവനം വേണമെന്ന് തീരുമാനമെടുത്തത്.

ചിറയിൽ മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടിയാൽ അവ നീക്കം ചെയ്യുന്നതിനും ചിറ പരിപാലനത്തിനും ബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ദേവസ്വം ബോര്ഡ് അധികൃതർ പറഞ്ഞു.

Advertisements

തുടർന്നാണ് മലബാർ ബോട്ട് & ബിൽഡേഴ്‌സ് ദേവസം ബോർഡിനെ വിവരമറിയിച്ച് ബോട്ട് സ്‌പോൺസർ ചെയ്തത്.  ചിറയിൽ രക്ഷാ പ്രവർത്തനം നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊയിലാണ്ടി ഫയർ & റെസ്‌ക്യൂ നേതൃത്വത്തിൽ ചിറയുടെ സെക്യൂരിറ്റി ചുമതലയുള്ള മോഹനൻ, പ്രദേശത്തെ നാട്ടുകാര് ഉൾപ്പെടെയുള്ള ചിലർക്ക് പരിശീലനവും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും നൽകിയിരുന്നു. 

 

Share news

Leave a Reply

Your email address will not be published. Required fields are marked *