66 കോടി രൂപയുടെ അഴിമതി ആരോപണം: ടൈറ്റാനിയം കേസ് സിബിഐക്കു വിട്ടു

തിരുവനന്തപുരം: 66 കോടി രൂപയുടെ അഴിമതി ആരോപണമുയര്‍ന്ന ടൈറ്റാനിയം കേസന്വേഷണം സിബിഐക്കു വിട്ടു. സംസ്ഥാന സര്‍ക്കാരാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ കേസില്‍ ആരോപണ വിധേയരാണ്.
ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതിനുള്ള 256 കോടിയുടെ കരാറില്‍ 66 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. 2006-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണു പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനു മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്കാണു കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ അഴിമതി നടന്നെന്നാണ് ആരോപണം.

താമരശ്ശേരി ചുരത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

ടാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് 15.50 കോടി രൂപ നഷ്ടത്തിലായിരിക്കേയാണു പ്രതിവര്‍ഷം 45 കോടി പ്രവര്‍ത്തനച്ചെലവു വരുന്ന മെക്കോണ്‍ കമ്പനിയുടെ മലിനീകരണ നിയന്ത്രണ പദ്ധതിക്കു ഡയറക്ടര്‍ബോര്‍ഡ് അനുമതി നല്‍കിയത്.

