KOYILANDY DIARY.COM

The Perfect News Portal

തോരായിക്കടവ് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

കാത്തിരിപ്പിന് വിരാമമാകും.. തോരായിക്കടവ് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്.. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ ചേമഞ്ചേരി പഞ്ചായത്തിനെയും ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ അത്തോളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന് കിഫ്ബി 23.82 കോടിയുടെ പുതുക്കിയ സാമ്പത്തികാനുമതി നല്‍കി ഉത്തരവായി.
നേരത്തെ പാലം നിര്‍മ്മാണത്തിന് കിഫ്ബി മുഖേനെ 18.24 കോടി രൂപ അനുവദിച്ച് പ്രവര്‍ത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടായിരുന്നു.
എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ തുക ആവശ്യമായതിനാലാണ് 6 കോടിയോളം രൂപ അധികമായി അനുവദിച്ച് ഉത്തരവായത്. മലപ്പുറം ആസ്ഥാനമായ പി.എം.ആര്‍ കണ്‍സ്ട്രഷന്‍സ് ആണ് പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ളത്. പാലത്തിന്റെ നിര്‍മ്മാന പ്രവര്‍ത്തി ഉടനെതന്നെ ആരംഭിക്കാന്‍ കഴിയും.
Share news