KOYILANDY DIARY.COM

The Perfect News Portal

5 വയസുകാരി ആമസോണിൽ ഓര്‍ഡര്‍ ചെയ്തത് 2. 47 ലക്ഷത്തിന്റെ പാവകള്‍

5 വയസുകാരി ആമസോണിൽ ഓര്‍ഡര്‍ ചെയ്തത് 2. 47 ലക്ഷത്തിന്റെ പാവകള്‍  വാഷിംഗ്ടണ്‍: ആമസോണ്‍ ആപ്പില്‍ നാം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് സാധാരണ കാര്യം മാത്രം. എന്നാല്‍ ഒറ്റ ദിവസം 2. 47 ലക്ഷം രൂപയുടെ സാധനങ്ങള്‍ 5 വയസുകാരി ഓര്‍ഡര്‍ ചെയ്തു എന്ന് പറഞ്ഞാല്‍ അതല്‍പ്പം അന്താളിപ്പിക്കുമെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമുണ്ടാകില്ല.

അങ്ങനെയൊരു സംഭവമാണ് അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്. അഞ്ച് വയസുകാരിയായ മകള്‍, അമ്മയുടെ ഫോണെടുത്ത് കളിച്ച് അവസാനം 2.47 ലക്ഷം രൂപയുടെ പാവകളാണ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. മസാച്ചുസെറ്റിലെ ലില വരിസ്‌കോവാണ് അമ്മയെ വെട്ടിലാക്കി ലക്ഷങ്ങളുടെ സാധനങ്ങള്‍ ആമസോണില്‍ ബുക്ക് ചെയ്തത്.

Share news