KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം പിടിച്ചെടുത്തു

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കള്‍ക്കായി നടത്തിയ പരിശോധനക്കിടെ നേത്രാവതി എക്‌സ്പ്രസില്‍ നിന്നാണ് ആര്‍പിഎഫ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പിടികൂടിയ മദ്യം തുടര്‍ നടപടികള്‍ക്കായി എക്‌സൈസിന് കൈമാറി.

ബര്‍ത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. എലത്തൂര്‍ ട്രെയിൻ അപകടത്തിനു പിന്നാലെ തീവണ്ടികളിലെ പരിശോധന ആര്‍പിഎഫ് ശക്തിപ്പെടുത്തിയിരുന്നു. പരിശോധനാ സമയത്ത് തീവണ്ടിയിലുണ്ടായിരുന്ന ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് ആര്‍പിഎഫ് എസ്.ഐ എം.പി ഷിനോജ്കുമാര്‍ അറിയിച്ചു. തീവണ്ടിയില്‍ കയറിയപ്പോള്‍ തന്നെ മദ്യം അവിടെ ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Share news