പന്തലായനിയിൽ തെരുവു നായ അക്രമത്തിൽ 3 സ്ത്രീകൾക്ക് പരിക്ക്. വളർത്തു മൃഗങ്ങളെയും അക്രമിച്ചിട്ടുണ്ട്
കൊയിലാണ്ടി : പന്തലായനിയിൽ തെരുവു നായ അക്രമത്തിൽ 3 പേർക്ക് പരിക്കേറ്റു. പശുവിനെയും രണ്ട് വളർത്തു നായയെയും കടിച്ചിട്ടുണ്ട്. വടക്കെ വെള്ളിലാട്ട് താഴ സരോജിനി (75) ക്കും മറ്റു രണ്ടുപേർക്കുമാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സതേടിപ്പോയതായാണ് അറിയുന്നത്.

സന്ധ്യക്ക് 6 മണിയോടുകൂടിയാണ് സംഭവം. നായയ്ക്ക് പേയിളകിയതാണോ എന്ന് സംശമുള്ളതായി നാട്ടുകാർ പറഞ്ഞു. നായയുടെ അക്രമത്തിൽ പ്രദേശത്തെ ആളുകൾ പരിഭ്രാന്തിയിലാണ്. രാത്രിയായതോടെ നായയെ കാണ്ടെത്താനാകാത്തതും നാട്ടുകാർക്ക് പുറത്തേക്കിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്.




