KOYILANDY DIARY.COM

The Perfect News Portal

ലൈംഗിക പീഡനം പ്രതിക്ക് 25 വർഷം തടവ്

കൊയിലാണ്ടി: 10 വയസ്സുകാരി ബാലികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിഅഞ്ചു വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റ്യാടി, നരിപ്പറ്റ സ്വദേശി ഉള്ള്യോറ ലക്ഷം വീട് കോളനിയിലെ സന്തോഷ് (50) നാണ്  കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.
2017 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി വീട്ടിൽ ആളില്ലാത്ത സമയത്ത് ബാലികയുടെ വീട്ടിൽ വെച്ചും, പ്രതിയുടെ വീട്ടിൽ വച്ചും  ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, പിന്നീട് ചിൽഡർന്സ് ഹോം ലെ കൗണ്സിലിംഗിനിയിൽ കുട്ടി പീഡന വിവരം പറയുകയായിരുന്നു.
കുറ്റ്യാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ സുനിൽകുമാർ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.
Share news