KOYILANDY DIARY

The Perfect News Portal

സർക്കർ അവഗണനയിൽ കേരള പത്മ ശാലിയ സമാജം പ്രതിഷേധിച്ചു

കോഴിക്കോട്: തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വിതരണത്തിൽ നിന്നും കേരള പത്മശാലിയ സമുദായത്തെ മാറ്റി നിർത്തിയതിൽ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. ഓൺലൈനില് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പി.വി. നരേന്ദ്രൻ അധ്യക്ഷതവഹിച്ചു.

എറണാകുളത്ത് വെച്ച് വിവിധ തൊഴിൽ മേഖലകളിൽ നിന്നും 17 വിഭാഗങ്ങളിൽ ശ്രേഷ്ഠരായ വ്യക്തികളെ തെരഞ്ഞെടുത്ത് സർക്കാർ തൊഴിൽ ശ്രേഷ്ഠ പുരസ്‌കാരം നൽകിയിരുന്നു. എന്നാൽ മനുഷ്യന് ഭക്ഷണവും വിടും കഴിഞ്ഞാൽ വേണ്ടത് വസ്ത്രം ആണെന്ന സത്യം മറന്നുപോയിതായി സമാജം പറഞ്ഞു. പുരാതന കാലം തൊട്ട് മനുക്ഷ്യനെ വസ്ത്രം ധരിപ്പിച്ച് നാണം മറച്ചുകൊണ്ട് സംസ്ക്കാര സമ്പന്നരാക്കിയ നെയ്ത് കുലതൊഴിൽ ആക്കിയ ശാലിയ സമുദായത്തെ അപമാനിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും, അനേകം നെയ്ത് ഗ്രാമങ്ങൾ ഉള്ള കണ്ണൂരിൽ നിന്നുള്ള മുഖ്യമന്ത്രിക്ക് കത്തയാക്കാനും എല്ലാം സമുദായ തെരുവുകളിലും പ്രതിഷേധ ബോർഡുകൾ വെക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഡ്വ ഉണ്ണികൃഷ്ണൻ, ജയരാജൻ കണ്ണാടിപറമ്പ്, സെക്രട്ടറിമാരായ എസ് കണ്ണൻ, അനീഷ്‌ ഇടിമുഴിക്കൽ, പ്രമോദ് കണ്ണഞ്ചേരി,വിജു ഭാരത്, ഷിജു ആച്ചേരി, പവിത്രൻ കണ്ണൂർ, ട്രഷറർ കെ ജയരാജൻ എന്നവര് സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാളക്കണ്ടി അരുൺകുമാർ സ്വഗതം പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *