KOYILANDY DIARY

The Perfect News Portal

വിജ്ഞാപനമായി- കെ. റെയിൽ പാതയ്‌ക്ക് പത്തനംതിട്ടയിൽ ഏറ്റെടുക്കുക 44.71 ഹെക്ടർ ഭൂമി

പത്തനംതിട്ട : അർധ അതിവേ​ഗ റെയിൽ പാതയ്‌ക്ക് ജില്ലയിൽ ഏറ്റെടുക്കുക 44.71 ഹെക്ടർ ഭൂമി. ഒമ്പതു വില്ലേജുകളിലുൾപ്പെടുന്ന പ്രദേശത്തുകൂടിയാണ് പാത കടന്നു പോകുക. ജനവാസ മേഖല, വിദ്യാലയം, ആരാധാനാലയം എന്നിവ പരമാവധി ഒഴിവാക്കിയുള്ള പാതയ്‌ക്കാണ് പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഭൂമി സർവേയ്‌ക്ക്‌ മുന്നോടിയായി സിക്സ് വൺ നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു. ഏതെല്ലാം സർവ്വേ നമ്പറിലൂള്ള ഭൂമിയിലൂടെയാണ് പാത പോകുകയെന്നതാണ് സർക്കാർ ​ഗസറ്റ്‌ വിജ്ഞാപനത്തിലൂടെ വെളിപ്പെടുത്തിയത്. അടുത്ത നടപടിയുടെ ഭാ​ഗമായി കെ റെയിൽ അധികൃതരും റവന്യൂ വകുപ്പും സംയുക്തമായി ഭൂമി  സർവ്വേ നടത്തും.

തുടർന്ന് കെ റെയിൽ പാതയുടെ അലൈൻമെന്റ്‌ അടയാളപ്പെടുത്താൻ കല്ലിടും. അതോടൊപ്പം തന്നെ പാത നിർമാണവുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനവും നടത്തും. വിശദപഠനം വഴി  ജനങ്ങൾക്കോ പരിസ്ഥിതിക്കോ ഏതെങ്കിലും വിധത്തിൽ പ്രതികൂലമായി  ബാധിക്കുമോയെന്ന് പരിശോധിക്കും. ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തിയ ശേഷമാകും തുടർ നടപടി സ്വീകരിക്കുകയെന്ന് കെ റെയിൽ അധികൃതർ അറിയിച്ചു. ജില്ലയിൽ പള്ളിക്കൽ, പന്തളം, കടമ്പനാട്, ഇരവിപേരൂർ, കല്ലൂപ്പാറ, കോയിപ്രം, കുന്ന പത്തനംതിട്ട, അതിവേ​ഗ റെയിൽ പാത, ആറന്മുള, കവിയൂർ എന്നീ വില്ലേജുകളിലൂടെയാണ് പാത കടന്നു പോവുക.

ജില്ലയിൽ അതിവേ​ഗ റെയിലിന് സ്റ്റോപ്പില്ല. ചെങ്ങന്നൂരിലാണ് അടുത്ത സ്റ്റോപ്പ്. അത് കോയിപ്രത്തിനു സമീപത്താകും. ജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ടുകൾ ഒഴിവാക്കിയാണ് സർവ്വേയടക്കമുള്ള നടപടി കൈക്കൊള്ളുകയെന്ന്  അധികൃതർ അറിയിച്ചു. സാമൂഹികാഘാത പഠനമടക്കം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണിവിലയേക്കാളധികം വിലയാണ് സർക്കാർ നൽകുക. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്‌ദാനങ്ങളിലൊന്നായ പദ്ധതി നാടിന്റെ വികസനത്തിന് വൻ കുതിപ്പേകുന്നതാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *