KOYILANDY DIARY

The Perfect News Portal

KSTA കൊയിലാണ്ടി ഉപജില്ല സമ്മേളനം വി. സിദ്ദിഖ് മാസ്റ്റർ നഗറിൽ നടന്നു

കൊയിലാണ്ടി: കെ എസ്.ടി.എ കൊയിലാണ്ടി ഉപജില്ല മുപ്പത്തിയൊന്നാം സമ്മേളനം വി. സിദ്ദിഖ് മാസ്റ്റർ നഗറിൽ (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി) നടന്നു. സംസ്ഥാന എക്സി അംഗം വി. പി രാജീവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഉച്ച ഭക്ഷണത്തിന് കൂടുതൽ തുക അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് അവതരിപ്പിച്ചു. ഉപജില്ല പ്രസിഡണ്ട് ഗണേശൻ കക്കഞ്ചേരി അധ്യക്ഷത വഹിച്ചു.

ഉപജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ. സി. പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി. അരവിന്ദാക്ഷൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ എക്സി. അംഗം വിനോദ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി ആർ എം രാജൻ, ജില്ലാ എക്സി അംഗങ്ങളായ ഡി.കെ. ബിജു, കെ. ശാന്ത, ജില്ലാ കമ്മിറ്റി അംഗം ആർ.കെ.ദീപ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ചന്ദ്രമതി കെ.കെ രക്തസാക്ഷി പ്രമേയവും, പി.കെ ഷാജി അനുശോചന പ്രമേയവും, ഡോ. രഞ്ജിത്ത് ലാൽ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ പി. വി സത്യൻ സ്വാഗതവും കൺവീനർ വി എം. രാമചന്ദ്രൻ നന്ദി പറഞ്ഞു.

ഭാരവാഹികളായി ഗണേശൻ കക്കഞ്ചേരി (പ്രസിഡണ്ട്), കെ. എം. ലൈല, എൻ കെ രാജഗോപാലൻ, സുരേഷ് കുമാർ കെ (വൈ. പ്രസിഡണ്ടുമാർ), ഉണ്ണികൃഷ്ണൻ. സി. (സെക്രട്ടറി) ചന്ദ്രമതി കെ. കെ, പി. കെ ഷാജി, രഞ്ജിത്ത് ലാൽ (ജോ. സെക്രട്ടറിമാർ), വി. അരവിന്ദാക്ഷൻ (ട്രഷറർ) എന്നിവരുൾപ്പെട്ട മുപ്പതിയേഴംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *