KOYILANDY DIARY

The Perfect News Portal

വൈദ്യുതി ഭേദഗതി തൊഴിലാളി – ജനവിരുദ്ധ ബിൽ പിൻവലിക്കുക

കൊയിലാണ്ടി: പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനത്തിൽ പരിഗണിക്കാനെടുക്കുന്ന 2021 വൈദ്യുതി ഭേദഗതി തൊഴിലാളി-ജനവിരുദ്ധ ബിൽ പിൻവലിക്കുക എന്ന ആവശ്യമുയർത്തി കൊയിലാണ്ടിയിൽ NCCOEEE നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുയോഗം CPI നേതാവും നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ഇ.കെ അജിത് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു. ജയപ്രകാശ് (ഫെഡറേഷൻ) അധ്യക്ഷതവഹിച്ചു. CITU കൊയിലാണ്ടി ഏരിയ സെക്രട്ടറി എം.എ ഷാജി, (KSEB WA എം. ഷാജി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ മനേഷ് സ്വാഗതവും  കെ.കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *