KOYILANDY DIARY

The Perfect News Portal

ഇന്ധന വിലവർധനവിനെതിരെ സിപിഐ(എം) പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: ഇന്ധന വിലവർധനവിനെതിരെ സിപിഐ (എം) നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണ സിപിഐഎം ജില്ലാ കമ്മറ്റി അംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തു. സി. അശ്വനിദേവ് അധ്യക്ഷതവഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം കെ കെ മുഹമ്മദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ഷിജു, ടി വി ഗിരിജ, എ.എം. സുഗതൻ, പി സി സതീഷ് ചന്ദ്രൻ, സതി കിഴക്കയിൽ, ബി.ബി. ബബീഷ്, സിഐടിയു ഏരിയാ സെക്രട്ടറി എം എ ഷാജി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ സ്വാഗതവും ലോക്കൽ സെക്രട്ടറി പി വി സത്യനാഥൻ നന്ദിയും പറഞ്ഞു. വിവിധ ലോക്കലുകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ സമരത്തിൽ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *