KOYILANDY DIARY

The Perfect News Portal

നെല്ല്യാടി പാലത്തിന് സമീപമുള്ള പലചരക്ക് കടയിൽ നിന്ന് ഹാൻസ് പിടികൂടി

കൊയിലാണ്ടി: നെല്ല്യാടി പാല്തതിന് സമീപമുള്ള പലചരക്ക് കടയിൽ നിരോധിത പുകയില ഉൽപ്പന്നം പിടികൂടി. കോഴിക്കോട് റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യും ജനമൈത്രി ജില്ലാ നോഡൽ ഓഫീസറുമായ കെ. അശ്വകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കൊയിലാണ്ടി സി. ഐ.  സുനിൽ കുമാറിൻ്റെ നിർദേശ പ്രകാരം കൊയിലാണ്ടി എസ്.ഐ. എം.എൽ. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ നെല്ല്യാടി പാലത്തിന്റെ സമീപത്തുനിന്ന് പലചരക്കു കച്ചവടം നടത്തുന്ന നടുവത്തൂർ കൈപ്പാട്ടു മീത്തൽ  വേണു (59) വിൻ്റെ കടയിൽ നിന്നുമാണ് നിരോധിത പുകയില ഉത്പന്നമായ 27പാക്കറ്റ് ഹാൻസ് പിടികൂടിയത്. റെയ്ഡിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഇ അഷ്‌റഫ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.പി. സുമേഷ്, സി. രാജേഷ്. സി, സിവിൽ പോലീസ് ഓഫീസറായ കെ.വി. ദിലീപ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *