KOYILANDY DIARY

The Perfect News Portal

വ്യാപനം കുറയുന്നു: കൊയിലാണ്ടിയിൽ കണ്ടെയിൻമെൻ്റ് സോൺ അല്ലാത്ത മേഖലകളിൽ നിയന്ത്രണങ്ങളിൽ ഇളവ്

കൊയിലാണ്ടി: വ്യാപനം കുറയുന്ന പാശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കോർ ഗ്രൂപ്പ് യോഗത്തിൽ തീരുമാനം. ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ പറഞ്ഞു. ഇനി മുതൽ കണ്ടെയിൻമെൻ്റ് സോണിലല്ലാത്ത കടകൾ രാവിലെ 7 മണി മുതൽ രാത്രി 8 മണിവരെ തുറക്കാം. നിലവിൽ രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെയായിരുന്നു സമയം. ഹോട്ടലുകൾ രാത്രി 9 മണിവരെ മുൻ നിബന്ധനകൾ പ്രകാരം തുറന്ന് പ്രവർത്തിക്കാം. നിലവിൽ ഹോട്ടലുകളിൽ വൈകീട്ട് 7 മണിവരെയായിരുന്നു പ്രവത്തി സമയം. കണ്ടെയിൻമെൻ്റ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മുൻ തീരുമാനപ്രകാരം ഉച്ചക്ക് 2 മണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരും.

കഴിഞ്ഞ ഒരാഴ്ചയായി നഗരസഭ പ്രദേശത്ത് കോവിഡ് കേസുകൾ വലിയതോതിൽ കുറഞ്ഞ് വന്ന പശ്ചാത്തലത്തിലാണ് ജനങ്ങളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് അടിയന്തരമായി കോർ ഗ്രൂപ്പ് വിളിച്ചുചേർത്ത് തീരുമാനം കൈക്കൊണ്ടതെന്ന് വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. 26 ഓളം വാർഡുകൾ നേരത്തെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 22, 19 എന്നിങ്ങനെയായി സോണുകളുടെ എണ്ണം കുറഞ്ഞ് ഇപ്പോൾ 11 വാർഡുകൾ മാത്രമാണ് കണ്ടെയിൻമെൻ്റ് സോണിൽ പ്രവർത്തിക്കുന്നത്.

ഇവിടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കർശന പരിശോധനയും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരികയാണ്. പോലീസിൻ്റെ ഇടപെടലും ശക്തമായി നടക്കുന്നുണ്ട്. സർക്കാരിൻ്റെ പുതിയ നിർദ്ദേശം അനുസരിച്ച് എല്ലാ വാർഡുകളിലും ആർ.ആർ.ടി. യോഗം വിളിച്ചു ചേർത്ത് 50 വീടുകളെ കേന്ദ്രീകരിച്ച് അയൽപ്പക്ക സമിതി രൂപീകരിച്ച് പഴുതുകളടച്ച പ്രതിരോധ പ്രവർത്തനമാണ് നടക്കുന്നതെന്ന് ചെയർപേഴ്സൺ കെ.പി. സുധ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *