വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിനർഹനായ പി.കെ. ബാബുവിനെ അനുമോദിച്ചു

കൊയിലാണ്ടി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിനർഹനായ, കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ. ബാബുവിനെ, ലയൻസ് ക്ലബ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലയൺ പാസ്ററ് പ്രസിഡണ്ട്, ഡോക്ടർ ഗോപിനാഥൻ പൊന്നാടയും, ക്ലബ് പ്രസിഡണ്ട് ലയൺ മനോഹരൻ സ്നേഹോപഹാരവും സമ്മാനിച്ചു. ചടങ്ങിൽ ക്ലബ് സെക്രട്ടറി ശിവദാസൻ മല്ലികാസ്, ഖജാൻജി ഹെർബർട്ട് സാമൂവൽ, ഹരീഷ് മാറോളി, സി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.



                        
