KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പൊതുഗതാഗതം പൂർണ്ണമായും നിരോധിച്ചതായി നഗരസഭ ആർ.ആർ.ടി

കൊയിലാണ്ടിയിൽ പൊതുഗതാഗതം പൂർണ്ണമായും നിരോധിച്ചതായി നഗരസഭ ആർ.ആർ.ടി. അറിയിച്ചു. കോവിഡ് വ്യാപനം വലിയതോതിൽ വർദ്ധിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12നും 18 ശതമാനത്തിനും ഇടയിലായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കൊയിലാണ്ടി നഗരസഭയെ സി. കാറ്റഗറിയിൽ ഉൽപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊയിലാണ്ടിയിൽ പൊതു ഗാതാഗതം വലിയ പ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ് നിയന്ത്രം കർശനമാക്കാൻ തീരുമാനിച്ചത്. കൊയിലാണ്ടി ബസ്സ് സ്റ്റാന്‌റിൽ ബസ്സുകൾ സാധരണപോലെ സർവ്വീസ് നടത്തുന്നതും ഓട്ടോറിക്ഷകൾ സ്റ്റാന്റിൽ ക്യൂ സിസ്റ്റത്തിൽ ഓടുന്നതും വലിയ പരാതിക്കാണ് ഇടയാക്കിയത്.

വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തിൽ പോലീസ് പരിശോധന ഇന്നു മുതൽ ശക്തമാക്കും. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇത്തരം സമാന്തര സർവ്വീസുകൾ വ്യാപകമായി നടക്കുകയാണ്. ഇതോടെ കൊയിലാണ്ടിയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 8.5 ശതമാനത്തിൽ നിന്ന് 12 നും 18 ശതമാനത്തിനും ഇടയിലായിരിക്കുകയാണ്. ഇതോടെയാണ് സി കാറ്റഗറിയിലേക്ക് കൊയിലാണ്ടിയെ മാറ്റേണ്ടി വന്നത്.

ബാങ്കുകൾ, മത്സ്യ മാർക്കറ്റ്, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ജനം കൂടുതൽ സംഘം ചേർന്ന് നിൽക്കുന്നത് ഗുരുതര പ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ് ലോക്ഡൗൺ കർശനമാക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച ബസ്സുകളും ഓട്ടോറിക്ഷകളും സർവ്വീസ് നടത്തിയത് പൊതുസമൂഹത്തനിടയിൽ വ്യാപക പരാതി ഉയർന്നിട്ടുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം രണ്ട് മാസത്തോളമാ.യി സ്വാകാര്യ സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടക്കുകയാണ്. അതിനിടയിലാണ് നിയന്ത്രണങ്ങൽ ലംഘിച്ച് പൊതുഗതാഗതം വീണ്ടും ആരംഭിച്ചത്. ഇത് രോഗ വ്യാപനത്തിന് കാരണമാകുകയാണെന്നാണ് പൊതു വിലയിരുത്തൽ. നിയമം കർശനമാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെങ്കിൽ കച്ചവടസ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ നിയമം ലംഘിച്ച് തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് ഒരു വിഭാഗം വ്യാപാരികളും പറയുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *