നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി
ഉള്ള്യേരി: മുണ്ടോത്ത് ജിഎൽപി സ്കൂളിലെ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന നിർധന കുടുംബങ്ങളിലെ രണ്ട് കുട്ടികൾക്ക് ഭാരതീയ വിദ്യ ഭവൻ കൊയിലാണ്ടി സ്കൂൾ മാനേജ്മെന്റ് സ്മാർട്ട് ഫോണുകൾ നൽകി മാതൃകയായി. വാർഡ് മെമ്പർ സുധീഷ് കെ എം യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി അജിതയുടെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്, ഭവൻസ് മാനേജ്മെന്റ് ചെയർമാൻ ഡോക്ടർ എം.കെ കൃപാലിൽ നിന്നും ഫോണുകൾ ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ലഘുവായ ചടങ്ങിൽ ഭവൻസ് സ്കൂൾ സെക്രട്ടറി രാമചന്ദ്രൻ, പ്രിൻസിപ്പൽ ശ്രീകല എന്നിവർ ആശംസകൾ അറിയിച്ചു. അദ്ധ്യാപകരായ ശ്രീജിത്ത് കൃഷ്ണ, സജിത, മുണ്ടോത്ത് ജിഎൽപി സ്കൂൾ പിടിഎ /എസ് എം സി അംഗങ്ങൾ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് വി പി രാജലക്ഷ്മി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റീന പി.സി നന്ദിയും പറഞ്ഞു.

