KOYILANDY DIARY

The Perfect News Portal

1.69 കോടിയുടെ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ പ്രതി മരിച്ച നിലയിൽ

കോഴിക്കോട്: ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച്‌ 1 കോടി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ പ്രധാന കൂട്ടുപ്രതിയെന്ന് കരുതുന്ന പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രനാണ് മരിച്ചത്. കോഴിക്കോട് പി.എം താജ് റോഡിലെ ദേശസാല്‍കൃത ബാങ്ക് ശാഖയില്‍ നിന്ന് സ്വര്‍ണമെന്ന വ്യാജേന അഞ്ചര കിലോ മുക്കുപണ്ടം പണയംവെച്ച്‌ 1,69,51,385 രൂപ തട്ടിയെന്നാണ് കേസ്.

പയിമ്പ്ര പുത്തുകുളത്തിലെ വീട്ടിനടുത്തുള്ള അമ്പലക്കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. അപ്രൈസറായ ചന്ദ്രന്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.

ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ വ​യ​നാ​ട് മ​ണ​വ​യ​ല്‍ അ​ങ്ങാ​ടി​ശേ​രി പു​തി​യേ​ട​ത്ത് വീ​ട്ടി​ല്‍ കെ.​കെ. ബി​ന്ദു (43)വി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ഒ​ന്‍പത് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നാ​യി 44 ത​വ​ണ​ക​ളാ​യാ​ണ് വ്യാ​ജ സ്വ​ര്‍​ണം ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ച​ത്. ബാ​ങ്കി​ന്‍റെ വാ​ര്‍​ഷി​ക ഓ​ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പു​വി​വ​രം പു​റ​ത്താ​യ​ത്.

Advertisements

പി.​എം താ​ജ് റോ​ഡി​ല്‍ ബി​ന്ദു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പി​ങ്ക് ബ്യൂ​ട്ടി പാ​ര്‍​ല​റി​ലും മെ​സ് ഹൗ​സി​ലും മി​ഠാ​യി​ത്തെ​രു​വി​ലെ പി​ങ്ക് സ്റ്റി​ച്ചിം​ഗ് യൂ​ണി​റ്റി​ലും ടൗ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് വ്യാ​ജ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു. പെ​ട്ടെ​ന്ന് മു​ക്കു​പ​ണ്ട​മാ​ണെ​ന്നു തി​രി​ച്ച​റി​യാ​ത്ത ത​ര​ത്തി​ല്‍ ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ 10 ശ​ത​മാ​ന​ത്തോ​ളം സ്വ​ര്‍​ണം പൂ​ശി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *