KOYILANDY DIARY

The Perfect News Portal

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം മേയ് 20 മുതല്‍ ഒരു കവാടത്തിലൂടെ

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം മേയ് 20 മുതല്‍ ഒരു കവാടത്തിലൂടെ മാത്രമായി ക്രമീകരിക്കുമെന്ന് സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.

ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന കവാടത്തിലൂടെ മാത്രമേ അകത്തേക്കുള്ള പ്രവേശനം അനുവദിക്കുകയുള്ളൂ. ബാഗേജുകളും മറ്റും ഇവിടൈവച്ച്‌ സ്കാനര്‍ ഉപയോഗിച്ച്‌ പരിശോധിക്കും. തീവണ്ടിയിറങ്ങി പുറത്തേക്കുവരുന്നതും ഒരു കവാടത്തിലൂടെ മാത്രമാക്കും. പ്ലാറ്റ്ഫോമിന്റെ മധ്യഭാഗത്തായുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറിനോട് ചേര്‍ന്ന കവാടത്തിലൂടെയാണ് പുറത്തേക്കുള്ള വഴി നിശ്ചയിച്ചിട്ടുള്ളത്. കംപ്റോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ നിര്‍ദേശത്തെ ത്തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നതെന്നും സ്റ്റേഷന്‍ മാനേജര്‍ വ്യക്തമാക്കി.

പൊതുവേ വളരെ തിരക്ക് കൂടിയ ടിക്കറ്റ് കൗണ്ടര്‍ കോംപ്ലക്സ് പ്ലാറ്റ്ഫോം പ്രവേശനത്തിനുള്ള ഏക കവാടമാക്കി നിജപ്പെടുത്തുന്നത് ഇവിടുത്തെ തിക്കും തിരക്കും ക്രമാതീതമായി കൂട്ടും. റിസര്‍വേഷന്‍ ടിക്കറ്റിനും അണ്‍ റിസര്‍വ്ഡ് ടിക്കറ്റിനും വേണ്ടിത്തന്നെ വരി നില്‍ക്കാന്‍ സ്ഥലമില്ലാത്ത ഈ ഹാളിലേക്ക് ബാഗേജ് സ്കാനറുകള്‍ കൂടി വരുന്നതോടെ പുതിയൊരു വരി കൂടി രൂപപ്പെടും. അതോടൊപ്പം, യാത്രയ്ക്ക് എത്തുന്നവര്‍ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലും തീവണ്ടികളുടെ വരവുപോക്ക് സമയങ്ങള്‍ അറിയുന്നതിനും സഹായംനല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പുതിയരീതി നടപ്പാകുന്നതോടെ പുറത്തേക്കുള്ള കവാടത്തിനടുത്താകും.

Advertisements

സമീപഭാവിയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് കൗണ്ടറുകള്‍ നാലാം പ്ലാറ്റ്ഫോമിന്റെ വടക്ക് ഭാഗത്ത് പുറമേയായി നിര്‍മിച്ച മള്‍ട്ടി ഫങ്ഷണല്‍ കോംപ്ലക്സിന്റെ ഒന്നാം നിലയിലേക്ക് മാറ്റുമെന്നാണ് തിരക്കിന് പരിഹാരമായി പറയുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *