KOYILANDY DIARY

The Perfect News Portal

സൗദിയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണം: കോടിയേരി

തിരുവനന്തപുരം: സൗദി അറേബ്യയില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സൗദിയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ. അതിനകം വിസാകാലാവധിയുടെയും, പലനിലയിലുള്ള യാത്രാ രേഖകളുടെ അഭാവത്താലും, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളാലും സൗദിയില്‍ തുടരാനാകാത്ത നിരവധി ആളുകളുണ്ട്. ഇതില്‍ ഔട്ട്പാസ്സ് ലഭ്യമായവരും ലഭ്യമായിട്ടില്ലാത്തവരുമുണ്ട്. അവരില്‍ പലര്‍ക്കും തിരികെ നാട്ടിലെത്തുന്നതിന് ആവശ്യമായ സാമ്പത്തികശേഷി ഇല്ലാത്തവരാണ്. കുറേ ആളുകള്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങള്‍ ഇല്ലാതെതന്നെ നാട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കില്ല. അങ്ങനെയുള്ളവരെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കോടിയേരി ചൂണ്ടിക്കാണിച്ചു.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദുരിതജീവിതം നയിക്കുന്ന പ്രവാസികളായ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദേഹം ആവശ്യപ്പെട്ടു. ജൂണ്‍ 27നാണ് പൊതുമാപ്പിന്റെ അവസാന ദിവസം. വിഷയത്തില്‍ കേന്ദ്രഗവണ്‍മെന്റ് ഇടപെടണമെന്നും ആവശ്യമായ സൗകര്യങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കി കൊടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *