KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയും, ഫയര്‍‌സ്റ്റേഷനും ജൂൺ 24ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ജൂൺ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന്  എം. എൽ. എ.യും, നഗരസഭാ വൃത്തങ്ങൾ അറിയിച്ചു. ഇതൊടൊപ്പ കൊയിലാണ്ടിയുടെ ചിരകാല സ്വപ്നമായ ഫയർ സ്റ്റേഷന്റെ ഉൽഘാടനവും അദേഹം നിർവ്വഹിക്കും.

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് വേണ്ടി 20 കോടി രൂപയോളം ചിലവഴിച്ചാണ് ആറ് നില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 6 കോടിയോളം രൂപ ഇനിയും ആവശ്യമായിവരും. ആശുപത്രിയുടെ ഏറ്റവും അത്യാവശ്യമായ റാംബ് സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട് ഇത് പഴയ കെട്ടിടം പൊളിച്ച ശേഷമെ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. വൈദ്യുതി കണക്ഷൻ ലഭിക്കാൻ പവർ സ്റ്റേഷന്റെ നിർമ്മാണവും
പൂർത്തിയാകാനുണ്ട് ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പവർ കണക്ഷൻ ലഭിച്ചാൽ ഉടൻ തന്നെ ലിഫ്റ്റ് സ്ഥാപിക്കും. ഇതിനായി ലിഫ്റ്റിന്റെ സാമഗ്രികൾ ആശുപത്രിയിൽ നേരത്തെ എത്തി കഴിഞ്ഞു.

പുതിയ കെട്ടിടത്തിൽ രണ്ടാം നിലയിൽ ഓപ്പറേഷൻ തിയ്യറ്ററും, മൂന്നാം നിലയിൽ ഇന്റെൻ സീവ് കെയർ യൂണിറ്റും ആക്കാനുമാണ് തീരുമാനിച്ചത്. ബാക്കിയുള്ള നാലു നിലകൾ വാർഡാക്കി മാറ്റാനാണ് നീക്കം. ഇങ്ങനെ വരുമ്പോൾ 250 ഓളം രോഗികളെ കിടത്തി ചികിൽസിക്കാൻ സാധിക്കും.  ഇപ്പോൾ 150 ഓളം ബെഡുകളാണ് ഉള്ളത്  എന്നാൽ ഉൽഘാടനം കഴിഞ്ഞാലും പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങാൻ ജൂലായ് 15നുള്ളിൽ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് വിലയിരുത്തൽ.

Advertisements

കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തി.  ആശുപത്രി സൂപ്രണ്ട് കെ. എം. സച്ചിൻ ബാബു, നഗരസഭാ കൗൺസിലർമാങ്ങോട്ടിൽ സുരേന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ തുടങ്ങിയവരും അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു – ആശുപത്രിയിലെ മറ്റ് ഡോക്ടർമാരുമായും ചർച്ച നടത്തി. അടുത്ത ദിവസം തന്നെ വിപുലമായ സ്വാഗതസംഘം രൂപീകരിക്കുമെന്ന് കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *