സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

കുന്ദമംഗലം: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കുന്ദമംഗലം പഞ്ചായത്തിലെ തുവ്വക്കുന്നത്ത്, തിയ്യക്കണ്ടി,അരണോളിച്ചാലില്‍, നടുക്കണ്ടിയില്‍,ആശാരിക്കണ്ടി, ചീക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ കുന്ദമംഗലത്തെ സമഭാവന അയല്‍പക്ക വേദി സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. അരണോളിച്ചാലില്‍ ജംഗ്ഷനില്‍ നടന്നചടങ്ങില്‍ സെക്രട്ടറി ഇ.ശ്രീജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എം.ശേഖരന്‍, രവീന്ദ്രന്‍കുന്ദമംഗലം, ടി.ദിനേശന്‍, ഗണേശന്‍, പി.വേണു, എം.കെ.സുഗേഷ്, ടി.ജയപ്രകാശന്‍,പ്രകാശ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
