KOYILANDY DIARY

The Perfect News Portal

സ്‌കൂളിന് സമീപത്ത് നിരോധിത പാന്‍മസാല കച്ചവടം നടത്തിയ യുവാവ് പിടിയില്‍

മലപ്പുറം: സ്‌കൂളിന് സമീപത്ത് നിരോധിത പാന്‍മസാല കച്ചവടം നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം മേല്‍മുറി ചെറുപറമ്പ്‌ സ്വദേശി പുള്ളിയില്‍ വീട്ടില്‍ ബഷീര്‍ (31) എന്നയാളാണ് പിടിയിലായത്. മേല്‍മുറി മഅ്ദിന്‍ സ്‌കൂളിന് സമീപത്തെ പ്രതി നടത്തുന്ന കടയില്‍ പാന്‍ മസാലയും മറ്റും വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയതില്‍ നൂറോളം പാക്കറ്റ് പാന്‍ മസാലകള്‍ സഹിതം പ്രതി പിടിയിലാവുകയായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കും മറ്റും പാന്‍ ഉത്്പന്നങ്ങള്‍ വില്‍പന നടത്തുകയായിരുന്നു പ്രതി എന്നതിനാല്‍ പ്രതിയുടെ പേരില്‍ ബാല നീതി വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. മലപ്പുറം ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മലപ്പുറം എസ്.ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം സ്രാമ്ബിക്കല്‍ ശാക്കിര്‍, രജിന്ദ്രന്‍, ബിന്ദു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്.

മലപ്പുറത്തെ വിവിധ സ്‌കൂളുകള്‍ക്ക് സമീപം ഇത്തരത്തില്‍ വന്‍തോതില്‍ പാന്‍മസാല വില്‍പനകള്‍ നടക്കുന്നുണ്ടെന്നു പരാതികളുണ്ടെങ്കിലും കാര്യമായ പരിശോധനയൊന്നും ഉണ്ടാകാറില്ല. പലപ്പോഴും പരാതിക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കുമ്ബോള്‍ മാത്രമാണ് ഇത്തരം കടകളില്‍ റെയ്ഡുകള്‍വരെ നടത്താറുള്ളുവെന്നും ആക്ഷേപമുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *