KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങൾ 25ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി പദ്ധതി പ്രകാരം ലഭിച്ച അഞ്ച് കോടിയും, കെ. ദാസൻ എം.എൽ. എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലിച്ച 1.38. കോടി രൂപയും ചിലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉൽഘാടനം 25ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥും, എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണനും നിർവ്വഹിക്കും.
 ഉദ്ഘാടന പരിപാടി വിജയിപ്പിക്കാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ യോഗം ഉൽഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ. പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി. വത്സല, പ്രധാന അദ്ധ്യാപിക പി. ഉഷാകുമാരി, ടി. കെ. ചന്ദ്രൻ, വി. പി. ഇബ്രാഹിംകുട്ടി, കെ.വി. സുരേഷ്, കെ.പി. വിനോദ്കുമാർ, അഡ്വ. കെ. പി. രാധാകൃഷ്ണൻ, സി. സത്യചന്ദ്രൻ, കെ. വിശ്വനാഥൻ, ഇ.എസ്. രാജൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, പി. എ. പ്രേമചന്ദ്രൻ, സി. കെ. ജയദേവൻ, സി. ജയരാജ്, വാസു മാസ്റ്റർ, ടി. ശോഭ എന്നിവർ  സംസാരിച്ചു.
കെ. മുരളീധരൻ എം.പി, കെ. ദാസൻ എം.എൽ.എ. മുൻ എം.എൽ.എ പി വിശ്വൻ മാസ്റ്റർ എന്നിവർ രക്ഷാധികാരികളായും, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ (ചെയർമാൻ) പ്രിൻസിപ്പാൾ പി. വൽസല (ജനറൽ കൺവീനർ), അഡ്വ. പി. പ്രശാന്ത് ട്രഷറർ എന്നിവരെ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *