KOYILANDY DIARY

The Perfect News Portal

സൈന്യത്തെ ഏറെ സ്നേഹിക്കുന്ന ജനതയാണു പാക്കിസ്ഥാനിലേതെന്നു മുഷറഫ്

വാഷിങ്ടന്‍• പാക്കിസ്ഥാന്റെ ഭരണചക്രത്തില്‍ സൈന്യം പ്രധാന ഇടപെടലുകള്‍ നടത്തുമെന്നും, ഇവിടെ പൂര്‍ണ ജനാധിപത്യം നെയ്തെടുക്കുക എന്നത് അസാധ്യമാണെന്നും മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേശ് മുഷറഫ്. വാഷിങ്ടണില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വാതന്ത്ര്യലബ്ധി മുതല്‍ പാക്ക് ഭരണത്തില്‍ സൈന്യത്തിനു മുഖ്യ പങ്കാണുള്ളതെന്നു മുഷറഫ് ചൂണ്ടിക്കാട്ടി. ജനാധിപത്യ സര്‍ക്കാരുകളുടെ ദുര്‍ഭരണമാണ് ഇതിനു കാരണം. ഭരണത്തില്‍ ഒരു വിഭാഗത്തിനും ഇവിടെ വലിയ മേല്‍ക്കൈയില്ല. അതുകൊണ്ടുതന്നെ ജനാധിപത്യ സര്‍ക്കാരുകളുടെ ദുര്‍ഭരണം കാണുമ്പോൾ സൈന്യം ഇടപെടും. ജനം സൈന്യത്തിനടുത്തേക്ക് ഓടിയെത്തുകയാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇടപെടേണ്ടിവരുന്നത്. പാക്കിസ്ഥാനിലെ പട്ടാള അട്ടിമറികളെ ന്യായീകരിച്ച്‌ മുഷറഫ് പറയുന്നു.

സൈന്യത്തെ ഏറെ സ്നേഹിക്കുന്ന ജനതയാണു പാക്കിസ്ഥാനിലേതെന്നു മുഷറഫ് പറയുന്നു. ഇപ്പോഴും സൈന്യത്തില്‍ തനിക്കു വലിയ പിന്തുണയുണ്ട്. രണ്ടു യുദ്ധങ്ങളിലും നിരവധി മറ്റു സൈനിക നീക്കങ്ങളിലും സൈന്യത്തിനൊപ്പം താനുണ്ടായിരുന്നു. അത് അവര്‍ മറക്കില്ല – മുഷറഫ് പറഞ്ഞു.

Advertisements

പാക്കിസ്ഥാന്റെ പരമാധികാരത്തിനു പുതിയ രൂപഘടന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും സൈന്യത്തിനും തുല്യ അധികാരത്തോടെ ഇടപെടാന്‍ കഴിയണമെന്നാണു തന്റെ പക്ഷം.

രാജ്യത്തേക്കു മടങ്ങിപ്പോകുന്നതിനു തനിക്കു പദ്ധതിയുണ്ടെന്നും മുഷറഫ് വ്യക്തമാക്കി. വീണ്ടും ഭരിക്കണമെന്നൊന്നും ആഗ്രഹമില്ല. പാക്കിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമം മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളൂ. തനിക്കെതിരായ കേസുകളെ നേരിടും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു മൂന്നാം ശക്തി രൂപീകരിക്കുമെന്നും മുഷറഫ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *