KOYILANDY DIARY

The Perfect News Portal

കേരള ഗവര്‍ണറോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് എന്തധികാരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കുറ്റ്യാടി : സുപ്രീം കോടതി മുന്‍ചീഫ് ജസ്റ്റിസായ കേരള ഗവര്‍ണറോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് എന്തധികാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ഇല്ലാത്ത കാര്യങ്ങള്‍ ഊതി പെരുപ്പിച്ച്‌ ഇടത് സര്‍ക്കാരിനെ പിരിച്ചുവിടുകയാണെങ്കില്‍ തുടര്‍ന്നുവരുന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം കേരളത്തിലെ മുഴുവന്‍ നിയമസഭാ സീറ്റുകളിലും വിജയിച്ചുവരും. പട്ടാളക്കാരെ ഇറക്കി ക്രമസമാധാനം ഇല്ലാതാക്കാനല്ല മറിച്ച്‌ ശാശ്വത സമാധാനത്തിനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ദേശീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ നേതൃത്വത്തില്‍ പര്യടനം നടത്തുന്ന ജാഥ കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തരിശ് ഭൂമികളില്‍ വിളവെടുത്തും ആതുര സേവനരംഗത്തും പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കിയും കുടിവെള്ള വിതരണ പദ്ധതികള്‍ ആവിഷ്കരിച്ചും മുന്നേറുകയാണ്.

കോണ്‍ഗ്രസും ബി.ജെ.പി.യും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. കോണ്‍ഗ്രസ്സിന്റെ മുന്‍നിര നേതാക്കള്‍ ഇപ്പോള്‍ബി.ജെ.പിയുടെ പ്രചാരകരാണ് ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും അത് കാണാന്‍ കഴിയും. ഹിന്ദുത്വം പറഞ്ഞു ധനികരുടെ താത്പര്യം രക്ഷിക്കാനാണ് ബി.ജെ.പി. ശ്രമം. പാര്‍ലമെന്റില്‍ പോലും കോണ്‍ഗ്രസ് ബി.ജെ.പി അനുകൂല മനോഭാവം കാട്ടുകയാണ്. ഇതിനെ നേരിടാന്‍ ഇന്ത്യയില്‍ ശക്തമായ ഇടതുപക്ഷ ബദലിന് സി.പി.എം നേതൃത്വം കൊടുക്കും.

Advertisements

യോഗത്തില്‍ ടി.കെ.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. പി .മോഹനന്‍,കെ. കെ ലതിക, എം.മെഹബൂബ്, കെ.കെ ദിനേശന്‍, കെ.ടി കുഞ്ഞിക്കണ്ണന്‍, പി.വി, ചന്ദ്രന്‍ , കെ.പി.ചന്ദ്രി, മുഹമ്മദ് റിയാസ്, കെ.പി.കുഞ്ഞമ്മദ്കുട്ടി, പി. സതീദേവി , കെ.കൃഷ്ണന്‍, പി.കെ പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *