KOYILANDY DIARY.COM

The Perfect News Portal

സിപി.ഐ(എം) പന്തലായനി സൌത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ  പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

സിപി.ഐ(എം) പന്തലായനി സൌത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ  പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ 15-ാം വാർഡിലെ മുഴുവൻ വീടുകളിലുമാണ് 350 ഓളം കിറ്റുകൾ വിതരണം ചെയ്തത്. നഗരസഭ കൌൺസിലർ വി.കെ. രേഖ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രധാന പ്രവർത്തകരുടെ നേതൃത്വത്തിൽ മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് കിറ്റുകൾ തയ്യാറാക്കാനും വിതരണം ചെയ്യാനും പ്രവർത്തകരോടൊപ്പം നാട്ടുകാരും വലിയ പിന്തുണയാണ് നൽകിയത്. ഒറ്റപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും കിറ്റ് കിട്ടിയത് വലിയ ആശ്വാസമായിരിക്കുകയാണ്.

തക്കാളി, വെണ്ട, ഉളളി, ഉരുളകിഴങ്ങ്, മുരിങ്ങ, വെള്ളരി, ഇളവൻ, മത്തൻ, ചേന ഉൾപ്പെടെ 13 ഇനങ്ങളടങ്ങിയ കിറ്റാണ് സി.പി.ഐ.എം നേതൃത്വത്തിൽ വിതരണം ചെയ്തത്. ബ്രാഞ്ച് സെക്രട്ടറി എം.വി. ബാലൻ, കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം എം. നാരായണൻ മാസ്റ്റർ തുടങ്ങി നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *