KOYILANDY DIARY

The Perfect News Portal

സഹകരണ ആശുപത്രിയിലെ ഉദര-കരള്‍രോഗ ചികിത്സാകേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയിലെ ഉദര-കരള്‍രോഗ ചികിത്സാകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാനത്ത് ഒരേ രോഗചികിത്സയ്ക്കു തന്നെ വിവിധതരം ചെലവ് കാണാം. ആശു പത്രി മാറുന്നതിനനുസരിച്ച്‌ ചെലവിന്റെ വലിപ്പംകൂടുന്നു. ഇവിടെയാണ് സഹകരണ ആശുപത്രികളുടെ പ്രസക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആശ്വാസം കീശചോര്‍ത്താതെ എന്ന മുദ്രാവാക്യത്തിലൂന്നിയാവണം സഹകരണ ആശുപത്രികള്‍ പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ചികിത്സാനിരക്ക് സഹകരണആസ്​പത്രികളിലേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദര – കരള്‍രോഗ ചികിത്സാ കേന്ദ്രത്തില്‍ ഇ.ആര്‍.സി.പി, എന്‍ഡോസ്കോപ്പി, കാപ്സ്യൂള്‍ എന്‍ഡോസ്കോപ്പി, ഇ.ആര്‍.ബി.ഇ, ലാപ്രോസ്കോപ്പ്, രണ്ട് ലാമിനാര്‍ ഫ്ളോ തിയേറ്റര്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ബ്ലഡ് കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. കെ. വിനയചന്ദ്രന്‍ നായരെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദരിച്ചു. ചടങ്ങില്‍ ആശു​പത്രി പ്രസിഡന്റ് എം. ഭാസ്കരന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എ.വി. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Advertisements

എം.കെ. രാഘവന്‍ എം.പി, എം.എല്‍.എ.മാരായ എ. പ്രദീപ്കുമാര്‍, എം.കെ. മുനീര്‍, വി.കെ.സി. മമ്മദ് കോയ, പി.ടി.എ. റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ആസ്​പത്രി വൈസ് പ്രസിഡന്റ് പി.കെ. അഹമ്മദ്, ഡയറക്ടര്‍ ശ്രീദേവി ശ്രീറാം എന്നിവര്‍ സംസാരിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സ്വാഗതഗാനം ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *