KOYILANDY DIARY.COM

The Perfect News Portal

ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കും

തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരം നല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതു സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം നല്‍കി.

അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കുകയും മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടുകയും വേണം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് മലയാളത്തെ ശ്രേഷ്ഠ ഭാഷയായി 2013 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.

എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ഒന്നും എടുത്തില്ല. 2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ബന്ധപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ക്ക് കത്തയക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ഡയറക്ടര്‍ 2018 ആഗസ്റ്റില്‍ മലയാളം സര്‍വകലാശാല സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മലയാള ഭാഷയുടെ വികസനത്തിനുളള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രേഷ്ഠഭാഷാ കേന്ദ്രം സഹായിക്കും. മലയാളം സര്‍വകലാശാലക്കും ഇതു പ്രയോജനകരമായിരിക്കും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *