KOYILANDY DIARY

The Perfect News Portal

ശ്രീദേവി ശ്രീലകത്തിന് ആനയൂട്ട് നടത്തി

കൊയിലാണ്ടി: ആനയുടെ ആരോഗ്യ പരിരക്ഷയ്ക്കായി പയറ്റുവളപ്പിൽ ”ആനപ്പട” യുടെ നേതൃത്വത്തിൽ ആനയൂട്ട് നടത്തി. കഴിഞ്ഞ 5 വർഷക്കാലത്തോളം പയറ്റുവളപ്പിൽ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നിറസാനിധ്യമായിരുന്ന ”ആനപ്പട” പയറ്റുവളപ്പിൽ കളിപ്പുരയിൽ രവീന്ദ്രൻ എന്നവരുടെ ഉടമസ്ഥതയിൽ ഉള്ള ഗജറാണി കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിനാണ് കർക്കിടക പുലരിയിൽ ആനയൂട്ട് നടത്തിയത്, കർക്കിടക ആരോഗ്യ പരിരക്ഷക്ക് വേണ്ടിയുള്ള ധാന്യങ്ങളും ആയുർവേദ മരുന്നുകളുമാണ് ആനക്ക് നൽകിയത്, കോന്നി കാടുകൾ ആന കേരളത്തിന് സമ്മാനിച്ച കരിവീര സുന്ദരിയാണ് ഗജറാണി കളിപുരയിൽ ശ്രീദേവി ശ്രീലകം. ചെന്നെത്തിയ ദേശങ്ങളിൽ എല്ലാം എണ്ണമറ്റ ആരാധകരെ സൃഷ്ടിക്കാൻ ശാന്ത സ്വഭാവ സവിശേഷത കൊണ്ട് തന്നെ ഇന്ന് കേരളത്തിലെ പ്രശസ്ഥമായ എല്ലാ ഉത്സവ പറമ്പുകളുടെയും നിറസാന്നിദ്ധ്യമാണ് ശ്രീദേവി.

സഹജീവി സ്നേഹം എന്ന ആശയത്തിൽ നിന്ന് അഞ്ചു വർഷങ്ങൾക്കപ്പുറം രൂപം കൊണ്ട ആനപ്പട ഇതിനോടകം തന്നെ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകിയിട്ടുണ്ട്. മഹാമാരി കാലത്തും പ്രളയ കാലത്തും എല്ലാം തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ആനപ്പടയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്, ആനയൂട്ടിന് വാർഡ് കൗൺസിലർ  മനോജ്‌ പയറ്റുവളപ്പിലിൻ്റെ സാന്നിധ്യത്തിൽ പി.കെ. സിനോയ്. പി.വി. രജിലേഷ്, പി.കെ. ജിബിൻ, പി.വി. ജയചന്ദ്രൻ.  ബിജുനിബാൽ, എം.വി. ഷജിത്ത്, അഗിൻ ശരത്ത് പി, കെ., മഹേഷ്‌.പി.കെ., ശരത്ത്. പി, പ്രശോഭ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *