KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കുന്നു

ഡല്‍ഹി: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന രീതി അവസാനിപ്പിക്കുന്നു. അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും മിനിമം മാര്‍ക്ക് നേടാനായില്ലെങ്കില്‍ ഇനി തോല്‍പ്പിക്കും. കുട്ടികളുടെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

പഠന നിലവാരം തീരെ മോശമായവരെയാണ് തോല്‍പിക്കുക. പക്ഷേ ഇവര്‍ക്ക് അടുത്ത ക്ലാസിലേക്ക് കടന്നുകൂടാന്‍ ഒരവസരം കൂടി നല്‍കണം. ഇതിനായി ഇവര്‍ക്ക് രണ്ടാമതൊരു പരീക്ഷ കൂടി നടത്തണം. അതിലും ജയിച്ചില്ലെങ്കില്‍ തോറ്റവരായി കണക്കാക്കാം. മെയ്, ജൂണ്‍ മാസങ്ങളിലായാണ് സേ പരീക്ഷ നടത്തേണ്ടത്.

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റം വരുത്തുന്നതിനാല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റില്‍ വൈകാതെ ബില്‍ അവതരിപ്പിക്കും. പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 20 അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയങ്ങള്‍ക്ക് കൂടി ഇതോടൊപ്പം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കി. ഇതില്‍ പത്തെണ്ണം സ്വകാര്യ മേഖലയിലും പത്ത് വിദ്യാലയങ്ങള്‍ പൊതുമേഖലയിലുമായിരിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *