വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോട പ്രവേശനോത്സവം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി ഖദീജ നൂറ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വി.വി.സുരേഷ് നവാഗതർക്ക് ഗണിതക്കിറ്റുകൾ കൈമാറി. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. ഭാസ്ക്കരൻ കൊയിലാണ്ടിയുടെ മാജിക്ക്ഷോ അരങ്ങേറി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, മുൻ പ്രധാനാധ്യാപകൻ വീക്കുറ്റിയിൽ രവി, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.

