വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ജില്ലാതല അംഗീകാരം

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് ജില്ലാതല മലയാള മനോരമ നല്ല പാഠം എ പ്ലസ് പുരസ്കാരം ലഭിച്ചു. (5000 രൂപയും പ്രശസ്തി പത്രവും) അടങ്ങുന്നതാണ് പുരസ്ക്കാരം.
2017-18 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.
ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ അoഗീകാരം നേടിയെടുത്തത്.
കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ നല്ലപാഠം കോ-ഓർഡിനേറ്റർ പി.കെ.അബ്ദുറഹ്മാൻ പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
