KOYILANDY DIARY

The Perfect News Portal

‘വജ്രകേരളം’ ആഘോഷപരിപാടിക്ക് തലസ്ഥാനത്ത് തുടക്കമായി

തിരുവനന്തപുരം>കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീളുന്ന ‘വജ്രകേരളം’ ആഘോഷപരിപാടിക്ക് തലസ്ഥാനത്ത് തുടക്കമായി. നിയമസഭാങ്കണത്തില്‍ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. വേദിയിലൊരുക്കിയ 60 ചിരാതുകളില്‍ പ്രമുഖര്‍ ദീപം പകര്‍ന്നാണ് വജ്രത്തിളക്കത്തിന്റെ ആഘോഷങ്ങളിലേക്ക് കടന്നത്.

1950കളില്‍ കേരളത്തിലുണ്ടായിരുന്ന ജാതി-ജന്മി വ്യവസ്ഥകളേയും അതിനെതിരെ രൂപം കൊണ്ട വിപ്ളവപ്രസ്ഥാനങ്ങളേയും നവോത്ഥാന നേതാക്കളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.ഐക്യകേരളത്തിലൂടെ സാക്ഷാത്കൃതമായ സ്വപ്നങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഐക്യ ഗകരള രൂപീകരണ കാലഘട്ടത്തില്‍നിന്ന് നാമേറെ മുന്നേറിയിരിക്കുന്നു. ഇനിയും മുന്നേറാന്‍ നമുക്കാകണം. ജനങ്ങളുടെയാകെ പങ്കാളിത്തത്തോടെയുള്ള ഇടപെടല്‍ ഭാവികേരളത്തിന് ആവശ്യമാണ്. സാധ്യതയുള്ള മേഖലകളെ പ്രയാജനപ്പെടുത്താനും വികസനോന്‍മുഖ കാഴ്ചപാടുകളിലുടെ മുന്നേറാനും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ സംസ്ഥാന മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ സ്പീക്കര്‍മാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, വിവിധ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി, സുഗതകുമാരി, മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കെ കുഞ്ഞാലിക്കുട്ടി, പി ടി ഉഷ എന്നിവര്‍ സംസാരിക്കും.

Advertisements

രാവിലെ എട്ടരമുതല്‍ സാംസ്കാരിക പരിപാടികളോടെ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഐക്യകേരളപ്പിറവിയെ ഓര്‍മപ്പെടുത്തി സമകാലീന കേരളംവരെയുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്ന കാവ്യ ഗാന ദൃശ്യവിരുന്ന് ഏറെ ഹൃദ്യമായി. പ്രമോദ് പയ്യന്നൂരിന്റെ നേതൃത്വത്തിലാണ് ഇതിന്റെ സാക്ഷാല്‍ക്കാരം. ദേവരാജന്‍ മാസ്റ്റര്‍ ഫൌെണ്ടേഷന്റെ അറുപതോളം ഗായകര്‍ ഒരുക്കുന്ന സംഗീതവിരുന്നും ഡോ. ഓമനക്കുട്ടിയുടെ സംഗീതഭാരതി ഗായകസംഘം അവതരിപ്പിക്കുന്ന മലയാള കവിതാഗാന നാള്‍വഴിലൂടെയുള്ള ആലാപനവിരുന്നും ആഘോഷത്തിന് മാറ്റേകി.

നൂപുര നൃത്തസംഘമൊരുക്കുന്ന ദൃശ്യകലാ സമന്വയവും നടക്കും. പി ഭാസ്കരന്‍, ഒ എന്‍ വി എന്നിവരുടെ വരികള്‍ക്ക് പെരുമ്ബാവൂര്‍ ജി രവീന്ദ്രനാഥാണ് ഈണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. 12.30ന് കേരള കാവ്യകലാ, നവോത്ഥാന രാഷ്ട്രീയ സഞ്ചാരങ്ങളെ ആസ്പദമാക്കിയുള്ള ദൃശ്യവിരുന്ന് പേരാമ്ബ്ര മാതാ മലയാളം തിയറ്റര്‍ സംഘം ഒരുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *